നാഷണൽ കോളേജിൽ “സപ്തസൗരഭ്യം 2021” ഉദ്ഘാടനം ചെയ്തു.Dec 23, 2021 | MEDIA, NEWSതിരുവനന്തപുരം നാഷണൽ കോളേജിൽ എൻ.എസ്.എസ്.യൂണിറ്റ് സംഘടിപ്പിക്കുന്ന സപ്തസൗരഭ്യം 2021″ സപ്തദിന സഹവാസ ക്യാമ്പ് കേരള സംസ്ഥാന സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. 2021 ഡിസംബർ 23 മുതൽ 29 വരെയാണ് ക്യാമ്പ്.കൊവിഡ് -19 പ്രതിരോധത്തിനും ബോധവൽക്കരണത്തിനും വേണ്ടി യുവജനങ്ങളെ വാർത്തെടുക്കാനുതകുന്ന സപ്തദിനക്യാമ്പിന് പ്രിൻസിപ്പൾ ഡോ. എസ്.എ.ഷാജഹാൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ.ഷബീർ അഹമ്മദ്, സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. ശംഭു കെ കെ, എൻ.എസ്.എസ്. ക്യാമ്പ് സെക്രട്ടറി കുമാരി അൽഫ. എൻ.എസ്.എസ്. വോളന്റിയർ സെക്രട്ടറിമാരായ. ശ്രീ ദേവഭാസ്കർ, കുമാരി. അദിതി ശിവൻ, എന്നിവർ ആശംസകളർപ്പിച്ചു.
Recent Comments